ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തിന്റെ പ്രവർത്തനം സംബന്ധിച്ച കരട് ബൈലോ പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് നോട്ടീസ് ബോർഡ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് എൻജിനിയർ ഓഫീസ്, കൃഷി ഭവൻ, കുടുംബാരോഗ്യ കേന്ദ്രം, ശ്മശാനം, പഞ്ചായത്ത് ലൈബ്രറി, ആയുർവേദ ഡിസ്‌പെൻസറി, മൃഗാശുപത്രി, മിൽമ ഡയറി, എസ്.പി.ഡബ്ല്യു എൽ പി സ്‌കൂൾ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും നിർദ്ദേശങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അറിയിക്കണം.