vengola
വെങ്ങോല സർവീ സഹകരണ ബാങ്ക് ഭരണസമിതിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കുള്ള അനുമോദന സമ്മേളനം ടെൽക് മുൻ ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള അനുമോദന സമ്മേളനം ടെൽക് മുൻ ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ആർ. സുകുമാരൻ അദ്ധ്യക്ഷനായി. ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ് വി.പി. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, സി.പി.എം ഏരിയാ സെക്രട്ടറി സി.എം. അബ്ദുൽ കരീം, അഡ്വ. രമേഷ് ചന്ദ്, രാജേഷ് കാവുങ്കൽ, പി.എം. സലിം, നിഖിൽ ബാബു, കെ.എൻ. രാമകൃഷ്ണൻ, ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ്, വൈസ് പ്രസിഡന്റ് എ.എസ്. അനിൽകുമാർ, സെക്രട്ടറി സിമി കുര്യൻ, എൻ.ആർ. വിജയൻ എന്നിവർ സംസാരിച്ചു.