പെരുമ്പാവൂർ: ഗുരു നിത്യ ചൈതന്യ യതി രചിച്ച രോഗം ബാധിച്ച വൈദ്യരംഗം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി സമഗ്ര ആരോഗ്യ വീക്ഷണം എന്ന വിഷയത്തിൽ തോട്ടുവ മംഗളഭാരതിയിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.30ന് ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തും. തുടർന്ന് സ്വാമിനി ജ്യോതിർമയി ഭാരതിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഡോ. വൈദ്യ അനിൽകുമാർ, ഡോ. ടി.ടി. കൃഷ്ണകുമാർ എന്നിവർ ക്ലാസുകൾ നയിക്കും. പൈതൃകം അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എൻ.ആർ. വിജയരാജ് മോഡറേറ്ററാകും. ഡോ. സുമ ജയചന്ദ്രൻ, കെ.പി. ലീലാമണി, സദാനന്ദൻ പുൽപ്പാനി, എ.കെ. മോഹനൻ ചർച്ചയിൽ പങ്കെടുക്കും.