പറവൂർ: പുതിയ ദേശീയപാതയിൽ കുര്യാപ്പിള്ളി കവലയിൽ അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റിലേ സമരം തുടങ്ങി. ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.വി. ബീന അദ്ധ്യക്ഷയായി. മൂത്തകുന്നം സുഗതൻ തന്ത്രി, പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, എസ്.എൻ.ഡി.പി പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, ടി.ആർ. ബോസ്, ടി.ജി. അശോകൻ, ഫ്രാൻസിസ് വലിയപറമ്പിൽ, കെ.ഡി. മധുലാൽ, സി.എസ്. ഷാനവാസ്, ഇ.പി. തമ്പി തുടങ്ങിയവർ സംസാരിച്ചു.