citu-paravur
കയർ വർക്കേഴ്സ് യൂണിയൻ ധർണ ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കൂലി വർദ്ധനവ് അടിയന്തരമായി നടപ്പിലാക്കുക, തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, പിരിഞ്ഞുപോകൽ ആനുകൂല്യം വിതരണം ചെയ്യുക, കയർ വ്യവസായത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കയർ വർക്കേഴ്സ് യൂണിയൻ പറവൂർ, വൈപ്പിൻ ഏരിയയിലെ കയർ തൊഴിലാളികൾ പണിമുടക്കി. കയർ പ്രൊജക്ട് ഓഫീസിന് മുന്നിൽ ധർണ നടത്തി. ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. പി.ബി. സജീവൻ അദ്ധ്യക്ഷനായി. കെ.എം. അംബ്രോസ്, കെ.എൻ. സതീശൻ, ഡി. വത്സൻ എന്നിവർ സംസാരിച്ചു.