ചോറ്റാനിക്കര: മണ്ഡലം മഹോത്സവത്തോടനുബന്ധിച്ച് കുരീക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശാസ്താംപാട്ട് ഇന്ന്. ശാസ്താവിന് രാവിലെ 6ന് നെയ് അഭിഷേകം, വൈകിട്ട് 6.30ന് വിളക്കുവയ്പ്, ചക്കിനാട്ട് ബാലൻ മേനോൻ സ്മാരകസമിതി അവതരിപ്പിക്കുന്ന ശാസ്താംപാട്ട്. തുടർന്ന് ലഘുഭക്ഷണം, പ്രസാദവിതരണം.