പെരുമ്പാവൂർ: വയോജന സൗഹൃദ കലാവിരുന്നുമായി പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ. വയോജന സൗഹൃദ കൊച്ചിയുടെ ആദ്യ വാർഷികാഘോഷം " സൗഹൃദം കൊച്ചി 2024" എന്ന പേരിൽ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ചു. കൊച്ചി കോർപറേഷൻ, സിഡാക്, ജയ് ഭാരത് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ എന്നിവരുമായി സഹകരിച്ച് എ മാജിക്സ് എന്ന എന്ന സന്നദ്ധ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. വയോജന സൗഹൃദ കൂട്ടായ്മ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ലാൽ അദ്ധ്യക്ഷയായി.