 
പിറവം: വയനാട് ദുരിത ബാധിത മേഖലയിൽ കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ഗൗതം അദാനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ ജെ.പി.സി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പയിന്റെ ഭാഗമായി പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി. പിറവത്ത് നടന്ന മാർച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജോ പൗലോസ് അദ്ധ്യക്ഷനായി. മണ്ഡലം അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അനന്ദു വേണുഗോപാൽ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.സി തങ്കച്ചൻ, ബിബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.