allapi-remanan-
ആലപ്പി രമണൻ

പറവൂർ: പറവൂർ സുകുമാരൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പറവൂർ സുകുമാരൻ സ്മാരക കാഥിക സുരഭി പുരസ്കാരത്തിന് ആലപ്പി രമണൻ അർഹനായി. ബൈജു സുകുമാരൻ, സൂരജ് സത്യൻ, കെ.പി.എ.സി സജീവ് എന്നിവരടങ്ങുന്ന അവാർഡ് നിർണയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏപ്രിലിൽ പറവൂരിൽ നടക്കുന്ന പറവൂർ സുകുമാരൻ അനുസ്മരണ സമ്മേളനത്തിൽ വിതരണം ചെയ്യും.