പറവൂർ: എസ്.എൻ.ഡി.പി യോഗം പറയകാട് ശാഖയിലെ ഗുരുമണ്ഡപത്തിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ പതിമൂന്നാം വാർഷികം ആഘോഷിച്ചു. പൂജകൾക്ക് താലത്ത് അശോകൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. പറയകാട് ഡി.പി സഭ പ്രസിഡന്റ് പി.കെ. ദിലീപ്കുമാർ ഭദ്രദീപം തെളിയിച്ചു. പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് പി.പി. സലീം അദ്ധ്യക്ഷനായി. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അനുഗ്രഹ പ്രഭാഷണവും മുൻ യോഗം ഡയറക്ടർ രാജീവ് നെടുകപ്പിള്ളി ഗുരുദേവ പ്രഭാഷണവും നടത്തി. യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, വനിതാസംഘം ഭാരവാഹികളായ ജയശ്രീ സൂര്യകാന്തൻ, ബേബി കൃഷ്ണൻ, കനകൻ ശാന്തി, പി.ജെ. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.