temple-
കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ സർപ്പ പ്രതിഷ്ഠ വാർഷിക ചടങ്ങുകൾ

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ സർപ്പ പ്രതിഷ്ഠ വാർഷിക ചടങ്ങുകൾ നടന്നു. പുതുക്കുളം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽ ശാന്തി ബിജു നാരായണൻ നമ്പൂതിരി,രാജൻ നമ്പൂതിരി,ശ്രീകാന്ത് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രം ഭാരവാഹികളായ ആർ. ശ്യാംദാസ്, കെ.ആർ. സോമൻ, പി.എസ്. ഗുണശേഖരൻ, കെ.എസ്. രാജപ്പൻ നായർ, പി.ആർ അനിൽകുമാർ, കെ. സുനിൽ കുമാർ,സുധ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.