classic

കൊച്ചി: ആഗോള നിരൂപകപ്രശംസ ഏറ്റുവാങ്ങിയ പഥേർ പാഞ്ചാലിയിലെ ദുർഗയെ അനശ്വരമാക്കിയ ഉമാദാസ് ഗുപ്തയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് നാളെ രാവിലെ 10ന് എറണാകുളം സംഗീത തിയേറ്ററിൽ പഥേർ പാഞ്ചാലി പ്രദർശിപ്പിക്കും. എട്ടിന് രാവിലെ 10ന് ലോക ക്ലാസിക്കായ ദി പാഷൻ ഒഫ് ജോൻ ഒഫ് ആർക് പ്രദർശിപ്പിക്കും. മെട്രോ ഫിലിം സൊസൈറ്റി, കേരള ഫൈനാർട്സ് സൊസൈറ്റി, എറണാകുളം പബ്ലിക് ലൈബ്രറി, ബീം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഫിലിം ഫെസ്റ്റ് നടത്തുന്നത്

എട്ടിന് വൈകിട്ട് 5ന് സിനിമകളെക്കുറിച്ച് ചൂർണിക്കരയിലെ ആർട്ടിസ്റ്റ് എം.വി. ദേവന്റെ ദേവാങ്കണത്തിൽ ചർച്ചും സംഘടിപ്പിക്കും.