കൊച്ചി: റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ച് കിട്ടുന്നതിനായി മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരത്തിന്റെ 53-ാമത് ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൈനോറിറ്റി വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലീബ് ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി വിഭാഗം ജില്ലാ ചെയർമാൻ എൽദോ കെ. ചെറിയാൻ അദ്ധ്യക്ഷനായി. മൈനോറിറ്റി ദേശീയ കോ ഓർഡിനേറ്റർ ജൂനിയർ ഹെൻട്രി ഓസ്റ്റിൻ, ജില്ലാ വൈസ് ചെയർമാൻ ജോഷി പറോക്കാരൻ, പറവൂർ നിയോജകമണ്ഡലം ചെയർമാൻ കെ.എം. അമീർ, വൈപ്പിൻ മണ്ഡലം ചെയർമാൻ ഡഗ്ലസ്, ഐഡ, ഡാലി ഫ്രാൻസീസ്, സ്റ്റേറ്റ് മെബർ പി.ജെ. തോമസ്, ലൈജു കാട്ടാശ്ശേരി, ജെയ്‌സൺ കുറുമ്പതുരുത്ത്, ചെയർമാൻമാരായ സജാദ്, സഹീർ എന്നിവർ പ്രസംഗിച്ചു