പറവൂർ: കൊട്ടുവള്ളിക്കാട് ഭഗവത് സേവാസമിതിയുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്നാമത് ദേശവിളക്ക് മഹോത്സവം നാളെ ആലുങ്കൽ ശ്രീഭദ്രകാളി ക്ഷേത്രാങ്കണത്തിൽ നടക്കും. നെടിയാറ രാജേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, രാവിലെ പത്തിന് വിശേഷാൽപൂജ, വൈകിട്ട് നാലിന് മണ്ഡപം കൈയേൽക്കൽ, അഞ്ചിന് പാലക്കൊമ്പ്, തിരുവായുധ എന്നീ എഴുന്നള്ളിപ്പ്, ഏഴിന് നീരാഞ്ജന സമർപ്പണം, ശാസ്താംപാട്ട്, ചിന്തുപാട്ട്, രാത്രി ഒമ്പതിന് തായമ്പക, പന്ത്രണ്ടിന് ശാസ്താവിന്റെ ജനനം, വിശേഷാൽപൂജ, പന്ത്രണ്ടരക്ക് എതിരേൽപ്പ്, ഒന്നരക്ക് ആഴിപൂജ, കനലാട്ടം, മംഗാളാരതി.