കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9ന് പ്രസിഡന്റ് റസീന പരീത് പതാക ഉയർത്തും. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങളും വൈകിട്ട് 4 ന് ഷട്ടിൽ ബാഡ്മിന്റൺ, ചെസ് മൽസരങ്ങൾ ജെ.സി.എസ് ഗ്രൗണ്ടിലും പഞ്ചഗുസ്തി എളൂർ റസിഡൻസിയിലും നടക്കും. മറ്റ് മത്സരങ്ങൾ നാളെയും മറ്റന്നാളുമായി നടക്കും. സമാപന സമ്മേളനം ഞായർ 5 ന് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.