th
യുവജന സമാജം ഗ്രാമീണ വായന ശാല വയോജന വിഭാഗം അംഗങ്ങൾ കൊച്ചി - തിരുവനന്തപുരം വിമാനയാത്രയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ

കാലടി: തിരുവൈരാണിക്കുളം യുവജന സമാജം ഗ്രാമീണ വായനശാല സുകൃതം വയോജന വേദിയുടെ ആഭിമുഖ്യത്തിൽ രാജപ്രസ്ഥാ വോയജസുമായി സഹകരിച്ച് മുതിർന്ന പൗരന്മാർക്കായി നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തുപുരത്തേക്ക് വിമാനയാത്ര സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി കെ.ജി. പ്രവീൺകുമാർ, വൈസ് പ്രസിഡന്റ് സുലേഖ ഷാജൻ, എ.പി. സിജു, രാജപ്രസ്ഥാ വോയജസ് സി.ഇ.ഒ ഭാസിരാജ് എന്നിവർ നേതൃത്വം നൽകി.