കൊച്ചി: ബി.ഡി.ജെ.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വടക്കേ ഇരുമ്പനം ശാഖാങ്കണത്തിൽ തൃക്കാക്കര മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഷാജി ഇരുമ്പനം നേതൃത്വം വഹിച്ചു. വി.ടി. ഹരിദാസ്, എറണാകുളം മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, വി.ആർ. നാഥ് എന്നിവർ സംസാരിച്ചു.