corp
കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധം

കൊച്ചി: എൽ.ഡി.എഫ് ഭരണത്തിൽ നഗരസഭയിൽ അഴിമതി നടക്കുന്നുവെന്ന് എൽ.ഡി.എഫ് കൗൺസിലർ തന്നെ മേയറോട് പറഞ്ഞിട്ടും ഇവർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. പ്രതിഷേധം പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ആരെങ്കിലും പണം ചോദിച്ചാൽ വിജിലൻസിന് പരാതി നൽകണമെന്ന മേയറുടെ പരാമർശം ഉദ്യോഗസ്ഥറുടെ മേൽ മേയർക്ക് നിയന്ത്രണമില്ലെന്നതിന് തെളിവാണെന്ന് ആന്റണി കുരീത്തറ പറഞ്ഞു.

കൗൺസിലർമാരായ എം.ജി. അരിസ്റ്റോട്ടിൽ, വി.കെ. മിനിമോൾ, ഹെൻട്രി ഓസ്റ്റിൻ, ലൈലാദാസ്, ആന്റണി പൈനുതറ, എ.ആർ. പത്മദാസ്, സക്കീർ തമ്മനം, അഭിലാഷ് തോപ്പിൽ, പയസ് ജോസഫ്, കെ.എ. മനാഫ്, മിനി ദിലീപ് തുടങ്ങിയവർ സംസാരിച്ചു.