കൊച്ചി: സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന 21ാമത് കേരള ബാംബൂ ഫെസ്റ്റ് എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നാളെ ആരംഭിക്കും. വൈകിട്ട് 6.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 12 വരെയുള്ള ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്.
രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം.
ബാംബൂ ഫെസ്റ്റിൽ
ഡിസൈൻ വർക്ക്‌ഷോപ്പിലും പരിശീലന പരിപാടികളിലും രൂപകല്പന ചെയ്ത ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി
*ദിവസവും വൈകിട്ട് മുളവാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികൾ
*മുളയരി, മുളകൂമ്പ് എന്നിവയിൽ നിർമ്മിച്ച വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും