scspaipra
പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഒരു വർഷത്തെ ആഘോഷ പരിപാടികൾ തീരുമാനിക്കാനായി ചേർന്ന യോഗം അഡ്വ. പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ജനുവരി 9ന് സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഇത് സംബന്ധിച്ച് ചേർന്ന ആലോചന യോഗം കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ് അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, മുൻ ബോർഡ് മെമ്പർമാരായ ഇ.ബി. ജലാൽ, സി.കെ. ഉണ്ണി, മുൻ തൃക്കളത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. സുകുമാരൻ, വൈസ് പ്രസിഡന്റ് ഫസൽ,​ അഡ്വ. എൽദോസ് കെ. പോൾ, ബോർഡ് മെമ്പർമാരായ കെ.എൻ.നാസർ,​ പി.എ. ബിജു, പി.എസ്. ഹരിദാസ്, കെ.എം. കരിം, സലിം കുന്നപ്പിള്ളി, കെ.എ. രാജൻ, ബാങ്ക് സെക്രട്ടറി ബി. ജീവൻ എന്നിവർ സംസാരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, ക്ഷേമപ്രവർത്തനങ്ങൾ,​ മുൻകാല പ്രവർത്തകരെ ആദരിക്കൽ, നിർദ്ധന രോഗികൾക്ക് ധനസഹായം, ശതാബ്ദി സ്മാരകം ഉദ്ഘാടനം, സ്ഥാപക പ്രസിഡന്റിന്റെ ഫോട്ടോ അനാച്ഛാദനം, കർഷകരെ ആദരിക്കൽ, അവാർഡ് ദാനം തുടങ്ങിയവ സംഘടിപ്പിക്കും.