 
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ ശാക്തീകരിക്കാൻ ഞായറാഴ്ച റോട്ടറി ക്ലബ് കൊച്ചിൻ നൈറ്റ്‌സ് സംഘടിപ്പിക്കുന്ന സാന്റാറൺ അഞ്ചാം പതിപ്പിന്റെ ടിഷർട്ട് സിനിമാതാരവും സംവിധായകനുമായ ബേസിൽ ജോസഫ് പുറത്തിറക്കി. റോട്ടറി ക്ലബ് കൊച്ചിൻ നൈറ്റ്‌സ് പ്രസിഡന്റ് ജിബ്രാൻ ആസിഫ്, ട്രഷറർ രഞ്ജിത് വാര്യർ, നിയുക്ത പ്രസിഡന്റ് വിജു അബ്രഹാം, പരിക്ഷിത് ഖണ്ഡേൽവാൽ, ജോസഫ് കുര്യൻ എന്നിവർ പങ്കെടുത്തു.
ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന സാന്റാറണ്ണിൽ റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് സ്റ്റെഫാനി എ. യുർഷിക്, ചലച്ചിത്രതാരം നൈല ഉഷ തുടങ്ങി നിരവധി പേർ പങ്കെടുക്കും. ആറു വിഭാഗങ്ങളിലായി ഓട്ടിസം ബാധിതരുൾപ്പെടെ പങ്കെടുക്കും.