കൊച്ചി: ആലുവ അത്താണിയിൽനിന്ന് ഏഴ് കിലോ കഞ്ചാവുമായി യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ സ്വദേശികളായ അജിബുൽ മുല്ല (23), സാഗർ (18) എന്നിവരാണ് പിടിയിലായത്. ഒറീസയിൽ നിന്ന് കിലോയ്ക്ക് 5,000 രൂപ നിരക്കിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വൻവിലയ്ക്ക് വില്പന നടത്തിവരികയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.