vakamaram
പെരുവാരം മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലുള്ള വാകമരം കടപുഴകി വീണപ്പോൾ

പറവൂർ: പെരുവാരം മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലെ വാകമരം കടപുഴകി വീണു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പകൽസമയമായിരുന്നെങ്കിൽ വലിയൊരു അപകടം ഉണ്ടാകുമായിരുന്നു. ദർശന സമയത്ത് നിരവധി ആളുകൾ പോകുന്നത് മരത്തിന് അടിയിലൂടെയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. ഒരു ഇരുചക്രവാഹനം മാത്രമാണ് അടിയിൽപ്പെട്ടത്. മരം വീഴാൻ സാദ്ധ്യതയുണ്ടെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞിരുന്നു. അപകടകരമായ മരത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.