 
കൊച്ചി: വയനാടിന് കേന്ദ്രം സഹായം നൽകുക, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കളമശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സൗത്ത് കളമശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. അബ്ദുൾ സലീം അദ്ധ്യക്ഷനായി. നേതാക്കളായ കെ.എ. അൻഷാദ്, കെ.എം. ഇസ്മയിൽ, എം.എ. നൗഷാദ് എന്നിവർ സംസാരിച്ചു.