mla
അശോക ഗ്രൗണ്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കരയിൽ അര നൂറ്റാണ്ടിലേറെയായി കായിക വിനോദങ്ങൾക്ക് ഉപയോഗിക്കുന്ന അശോക ഗ്രൗണ്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷയായി. സി.പി.എം ലോക്കൽ സെക്രട്ടറി പി.എ. മുഹമ്മദ് നാസർ, കോൺഗ്രസ് ചൂർണിക്കര മണ്ഡലം പ്രസിഡന്റ് സി.പി. നാസർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ദിനിൽ ദിനേശ്, കെ.എ. അലിയാർ, സേവ്യർ പുൽപ്പാട്ട്, അജി ഹക്കിം, കെ.എസ്. സുനീർ, അജ്മൽ ഉസ്മാൻ എന്നിവർ സംസാരിച്ചു.