gst
ഐ.സി.എ.ഐ സതേൺ ഇന്ത്യ ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ എറണാകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ജി.എസ്.ടി ജോയിന്റ് കമ്മിഷണർ ബിനോമ ചർച്ചിൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാറ്റേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) സതേൺ ഇന്ത്യ ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ എറണാകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജി.എസ്.ടി ഭേദഗതികളും ജി.എസ്.ടി.ആർ 9, 9 സി ഫയലിംഗും സംബന്ധിച്ച ഏകദിന സെമിനാർ സംഘടിപ്പിച്ചു. ജി.എസ്.ടി ജോയിന്റ് കമ്മിഷ്ണർ ബിനോമ ചർച്ചിൽ ഉദ്ഘാടനം ചെയ്തു. കെ. രാമസ്വാമി, എസ്. സ്പുദാർജുനൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. സികാസ എറണാകുളം ബ്രാഞ്ച് ചെയർമാൻ രൂപേഷ് രാജഗോപാൽ, വൈസ് ചെയർമാൻ സി.എം. ബാംസിൽ തുടങ്ങിയവർ സംസാരിച്ചു.