കൊച്ചി: അസോസിയേഷൻ ഒഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഒഫ് ഇന്ത്യയുടെ 31-ാമത് വാർഷിക സമ്മേളനം ഇന്നുമുതൽ എട്ടുവരെ ക്രൗൺ പ്ലാസയിൽ നടക്കും. 'ഒരുമിച്ച് നാളെയിലേക്ക്' എന്ന പ്രമേയവുമായി നടക്കുന്ന പരിപാടിയിൽ ഗൈനക്കോളജിക്കൽ ഓങ്കോളജിയിലെ പുരോഗതികൾ ചർച്ച ചെയ്യാൻ ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ദ്ധർ പങ്കെടുക്കും.
റോബോട്ടിക് ശസ്ത്രക്രിയകൾ, പ്രിവന്റീവ് ഓങ്കോളജി, കോൾപോസ്‌കോപ്പി എന്നിവയിൽ പ്രത്യേക ശില്പശാലകൾ നടക്കും. അണ്ഡാശയത്തിലെ ജെം സെൽ ട്യൂമറുകൾക്കുള്ള കീമോതെറാപ്പി പ്രോട്ടോക്കോളുകളെക്കുറിച്ച് ഡോ. മൈക്കൽ സെക്കലിന്റെ പ്രത്യേക പ്രഭാഷണം നടക്കും.