കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ 'ടൈകോൺ കേരള 2024"ന്റെ സമാപനം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്‌തു.
തെലങ്കാന മുൻ ഐ.ടി., വ്യവസായ മന്ത്രിയും എം.എൽ.എയുമായ കെ.ടി.രാമ റാവു സംസാരിച്ചു. ടൈ കേരള അവാർഡുകൾ ഇ.വി.എം ഗ്രൂപ്പ് കമ്പനി മാനേജിംഗ് ഡയറക്ടർ സാബു ജോണി, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജേക്കബ്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. കെ.പി. സുധീർ, ഫ്‌ളെക്‌സിക്ലൗഡ് സഹസ്ഥാപകയും സി.ഇ.ഒയുമായ അനൂജ ബഷീർ, ആക്രി ആപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ജി. ചന്ദ്രശേഖർ, ഇൻടോട്ട് ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ രജിത്ത് നായർ എന്നിവർക്ക് സമ്മാനിച്ചു.
മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ്, കാൻ പ്രസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത്, ടൈകോൺ കേരള ചെയർ വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ അവാർഡ്‌സ് ചെയർ വിനയ് കൈനഡി, ടൈ കേരള മുൻ പ്രസിഡന്റ് ദാമോദർ അവനൂർ, ടൈ ഗ്ലോബൽ ബോർഡ് വൈസ് ചെയർമാൻ മുരളി ബുക്കപട്ടണം, ടൈകേരള നിയുക്ത വൈസ് പ്രസിഡന്റ് ജീമോൻ കോര എന്നിവർ സംസാരിച്ചു.