kmrl
കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിച്ച സ്‌കോച്ച് ദേശീയ അവാർഡ് കെ.എം.ആർ.എൽ ഡയറക്ടർ പ്രോജക്ട്സ് ഡോ.എം.പി. രാംനവാസ് സ്‌കോച്ച് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ.ഗുർഷരൺ ധൻജാലിൽനിന്ന് സ്വീകരിക്കുന്നു. സ്‌കോച്ച് ഗ്രൂപ്പ് ചെയർമാൻ സമീർ കൊച്ചാർ സമീപം.

കൊച്ചി: പ്രവർത്തനം, സാങ്കേതിക വൈദഗ്ദ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്‌കോച്ച് ഗ്രൂപ്പ് നൽകുന്ന ദേശീയ അവാർഡ് കൊച്ചി വാട്ടർമെട്രോയ്ക്ക് ലഭിച്ചു. മികച്ച രീതിയിൽ പ്രവർത്തിക്കുകയും ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത മേഖലയിലെ പദ്ധതിക്കുള്ള ഗോൾഡ് മെഡലാണ് കൊച്ചി വാട്ടർമെട്രോയ്ക്ക് ലഭിച്ചത്.

ഡൽഹിയിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിലിനുവേണ്ടി ഡയറക്ടർ പ്രോജക്ട്സ് ഡോ.എം.പി. രാംനവാസ് സ്‌കോച്ച് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. ഗുർഷരൺ ധൻജാലിൽനിന്ന് അവാർഡ് സ്വീകരിച്ചു. സ്‌കോച്ച് ഗ്രൂപ്പ് ചെയർമാൻ സമീർ കൊച്ചാർ സന്നിഹിതനായിരുന്നു.
രാജ്യാന്തര പുരസ്‌കാരമായ ഗുസ്റ്റാവ് ട്രൂവേ അവാർഡ്, ഷിപ്‌ടെക് ഇന്റർനാഷണൽ അവാർഡ്, ഇക്കണോമിക് ടൈംസ് എനർജി ലീഡർഷിപ്പ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കൊച്ചി വാട്ടർമെട്രോയ്ക്ക് ലഭിച്ചിട്ടുണ്ട്.