കൊച്ചി: ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് റെയിൽവേ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശിനിയുടെ പരാതിയിലാണ് കൊല്ലം സ്വദേശിക്കെതിരെ എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച പാലരുവി എക്‌സ്‌പ്രസ് ട്രെയിനിൽ വച്ചായിരുന്നു സംഭവം.