
കൊച്ചി: സി.പി.എം തൃക്കാക്കര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സഹകരണ സെമിനാർ സംഘടിപ്പിച്ചു. 'സഹകരണ മേഖല നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ' എന്ന വിഷയാവതരണം നടത്തി സെമിനാർ അഡ്വ.എം.എം. മോനായി ഉദ്ഘാടനം ചെയ്തു. വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി അഡ്വ. എ.ജി. ഉദയകുമാർ, സഹകരണ ബാങ്ക് പ്രസിഡന്റ്മാരായ കെ.ടി. എൽദോ, ടി.എ. സുഗതൻ, കെ.എ. റിയാസ്, എ.വി. ശ്രീകുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ എൻ.വി. മഹേഷ്, കെ.ടി. സാജൻ, സി.എൻ. അപ്പുകുട്ടൻ, ടി. മായാദേവി, മീനു സുകുമാരൻ, പി.ബി. ദിനേശ്കുമാർ, വി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.