y
ഉദയംപേരൂർ വൈ.എം.സി.എ സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ ക്വിസ് കോമ്പറ്റീഷൻ ഫാ.മനോജ് തുരുത്തേൽ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: യൂത്ത് എംപവർമെന്റിന്റെ ഭാഗമായി ഉദയംപേരൂർ വൈ.എം.സി.എ സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ ക്വിസ് കോമ്പറ്റീഷൻ സൗത്ത് പറവൂർ സെന്റ് ജോൺസ് പബ്ലിക് സ്‌കൂളിൽ മാനേജർ ഫാ. മനോജ് തുരുത്തേൽ ഉദ്ഘാടനം ചെയ്തു. വിജയികളായ ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്‌കൂൾ, പെരുമ്പിള്ളി ഹെയിൽ മേരി സ്‌കൂൾ, കണ്ടനാട് എം.ജി.എം സ്‌കൂൾ എന്നിവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് സാബു പൗലോസ് അദ്ധ്യക്ഷനായി. കെ.വി. മോഹൻദാസ്, സബ് റീജിയൻ ചെയർമാൻ ഐജു ജേക്കബ്, ട്രസ്റ്റി സജിൽ ടി. കുര്യാക്കോസ്, പ്രിൻസിപ്പൽ റിത്തു ജോമി, ഐശ്വര്യ മോഹൻ, പി.ടി. തോമസ് എന്നിവർ സംസാരിച്ചു.