 
കൊച്ചി: സർക്കാർ പദ്ധതികളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ കവരത്തിയിൽ യുവ ഉത്സവം സംഘടിപ്പിച്ചു. കവരത്തി എസ്.ഡി.ഇ ഡയറക്ടർ ഡി.എ. സാദിഖ് അലി ഉദ്ഘാടനം ചെയ്തു. സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ പാലക്കാട് അസി. ഡയറക്ടർ എം. സ്മിതി മുഖ്യപ്രഭാഷണം നടത്തി.
ആയുഷ് പദ്ധതികളെക്കുറിച്ചും സ്വച്ഛ് ഭാരത് അഭിയാനെക്കുറിച്ചുമുള്ള ക്ലാസിന് ഡോ. മൊഹമ്മദ് റിയാസ്, പതാകവാഹക പദ്ധതികളെക്കുറിച്ചുള്ള ക്വിസിന് ഡോ. എം.എ. ജലീൽ എന്നിവർ നേതൃത്വം നൽകി.