
കൊച്ചി: ജില്ലയിൽ സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും ഇന്ന് രാവിലെ 10.15ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ നടക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെയും അംഗഭംഗം സംഭവിച്ചവരെയും പൂർവ സൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പതാക ദിനം ആചരിക്കുന്നത്. ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് ബ്രിഗേഡിയർ മോഹനൻ പിള്ള അദ്ധ്യക്ഷനാകും. കമാൻഡർ എം. മധുസൂദനൻ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ കേണൽ വി.ജെ. റീത്താമ്മ തുടങ്ങിയവർ പങ്കെടുക്കും.