
കൊച്ചി: നിയമസഭാ പുസ്തകോത്സവത്തിന്റെ മുന്നോടിയായി എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖല പ്രാഥമികതല ക്വിസ് മത്സരം കളമശേരി കുസാറ്റിൽ നടത്തി. കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ദിനേശ് കുമാർ സ്‌കൂൾ തലത്തിലും അണ്ടർ സെക്രട്ടറി വിജേഷ് കോളേജ് തലത്തിലും ക്വിസ് മാസ്റ്റർമാരായി. മത്സര വിജയികൾ: സ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം - അദ്വൈത് രമേഷ്, ഷിബില. ടി (കല്ലടി എച്ച്.എസ്.എസ്, കുമരംപുത്തൂർ, മണ്ണാർക്കാട്, കോളേജ് വിഭാഗം: ഒന്നാം സ്ഥാനം - മുഹമ്മദ് അമീൻ. കെ.എം , വൃന്ദ. എസ്.കെ ( കുസാറ്റ്, കൊച്ചി)