തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രൂറ) കേന്ദ്ര കമ്മിറ്റി ഓഫീസ് 9ന് വൈകിട്ട് 4ന് തൃപ്പൂണിത്തുറ ചക്കൻകുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പ്രവർത്തനം ആരംഭിക്കും. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രൂറ ചെയർമാൻ വി.പി.പ്രസാദ് അദ്ധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യാതിഥി ആകും.