sanu

കൊച്ചി: ആത്മീയതയുടെയും ഭക്തിയുടെയും മണ്ഡലത്തിലൂടെ ജനമനസുകളെ ഉയർത്തി ഒരു നവോത്ഥാന കേരളത്തിന്റെ സൃഷ്ടി സാധിച്ചെടുത്തത് ശ്രീനാരായണ ഗുരുവായിരുന്നുവെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ദക്ഷിണേന്ത്യൻ സാഹിത്യത്തിലെ ഭക്തി പ്രസ്ഥാനങ്ങളുടെ സ്വാധീനം എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്തി ചൂഷണത്തിനും കച്ചവടത്തിനും സമ്പത്ത് സൗരൂപിക്കാനുമുള്ള മാർഗമായി അധഃപതിപ്പിക്കാൻ ശ്രമിക്കുന്ന അവസരത്തിൽ ഇതിനെതിരെ ശക്തമായി നിലകൊള്ളാനാണ് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ശ്രമമെന്ന് കേന്ദ്ര സാഹിത്യ അക്കാഡമി മലയാളം അഡൈ്വസറി ബോർഡ് കൺവീനർ കെ.പി. രാമനുണ്ണി പറഞ്ഞു.

സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ. ശ്രീനിവാസ റാവു, തമിഴ് സാഹിത്യകാരൻ ഡോ.ആർ. താമൊതരൻ, കന്നഡ സാഹിത്യകാരൻ ഡോ.ബസവരാജ കൽഗുഡി, ഡോ.ഹെപ്‌സി റോസ് മേരി, പ്രൊഫ. ഗുരുപാദ മാരിഗുഡി എന്നിവർ സംസാരിച്ചു.