
കൊച്ചി: ബി.ഡി.ജെ.എസ് ഒമ്പതാം സ്ഥാപക ദിനാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറിയും റബർ ബോർഡ് വൈസ് ചെയർമാനുമായ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ടി.വി ബാബു നഗറിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ പ്രവർത്തകരെ ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെ കാരുണ്യസ്പർശം ഭവന പദ്ധതി രണ്ടാംഘട്ടത്തിൽ നെട്ടൂരിൽ വിവേക് വിജയന് നൽകുന്ന വീടിന്റെ രൂപരേഖ പ്രകാശനം ചെയ്‌തു. തൃപ്പൂണിത്തുറയിൽ ആരംഭിക്കുന്ന വിശ്വഗുരു ചാരിറ്റബിൾ സൊസൈറ്റിയുടെ ലോഗോ പ്രകാശനം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെകട്ടറി ഷൈൻ കെ. കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. ബി.സുജിത്ത്, ദേവരാജ് ദേവസുധ, സംസ്ഥാന നേതാക്കളായ പ്രൊഫ. മോഹൻ, പി.എസ്. ജയരാജ്, ഷൈജു മനയ്ക്കപ്പടി, സി.എൻ. രാധകൃഷ്ണൻ, സി.പി. സത്യൻ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ എന്നിവർ സംസാരിച്ചു.
ബി.ഡി.എം.എസ് സംസ്ഥാന സെക്രട്ടറി ബിന്ദു ഷാജിയേയും ബി.ഡി.വൈ.എസ് സംസ്ഥാന സമിതി അംഗം ജിനിഷിനെയും ആദരിച്ചു.
ജില്ല വൈസ് പ്രസിഡന്റുരായ എം.പി. ബിനു, എം.എ. വാസു, രഞ്ജിത്ത് രാജ് വി., നിർമ്മല ചന്ദ്രൻ, മനോജ് കപ്രക്കാട്, സെക്രട്ടറിമാരായ സി.കെ. ദിലീപ്, സതീഷ് കാക്കനാട്, നാഥ്, ഷാജി ഇരുമ്പനം, എംപി. ജിനീഷ്, വിജയൻ നെടുമ്പാശേരി എന്നിവർ നേതൃത്വം നൽകി.