perumbadavam-sreedharan

ഇലഞ്ഞി: സിസ്റ്റർ ബനീഞ്ഞ സാംസ്കാരികസമിതി ഏർപ്പെടുത്തിയ ബനീഞ്ഞ അവാർഡിന് പെരുമ്പടവം ശ്രീധരനെ തിരഞ്ഞെടുത്തു. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡെന്ന് ഡോ. വി.എം. മാത്യു, ജോസ്‌‌‌കുട്ടി ജോബ്, ജോണി അരീക്കാട്ടേൽ, ശ്രീകുമാർ ഇലഞ്ഞി, എൻ.വി. കുര്യൻ എന്നിവരടങ്ങുന്ന അവാർഡ് നിർണയകമ്മിറ്റി അറിയിച്ചു. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതുമാണ് അവാർഡ്. 27ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ നടക്കുന്ന ബനീഞ്ഞ കലോത്സവത്തിൽ അവാർഡ് സമ്മാനിക്കും.