തൃപ്പൂണിത്തുറ: കേരള ജല അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ്ബ് ഡിവിഷന് കീഴിൽ വരുന്ന ചോറ്റാനിക്കര, തിരുവാങ്കുളം, ഉദയംപേരൂർ, കുമ്പളം എന്നീ ഗ്രാമ പഞ്ചയത്തുകളിലേയും മരട്, തൃപ്പൂണിത്തുറ എന്നീ മുനിസിപ്പാലിറ്റികളിലെയും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ മാറ്റി വയ്ക്കാത്ത ഉപഭോക്താക്കളുടെ കുടിവെള്ള കണക്ഷൻ ഇനി ഒരു അറിയിപ്പ് കൂടാതെ വിച്ഛേദിക്കുമെന്ന് അസി. എക്‌സി. എൻജിനിയർ അറിയിച്ചു. പ്രവർത്തനരഹിതമായ വാട്ടർ മീറ്ററുകൾ എത്രയും വേഗം അതോറിറ്റി കാര്യാലയവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ മാറ്റി വയ്ക്കണമെന്നും അറിയിപ്പിലുണ്ട്.