b-r-am

അങ്കമാലി: ഭാരതത്തിന്റെ ഭരണഘടനാശില്പി ഡോ. ബി.ആർ അംബേദ്കറുടെ 69-ാം ചരമ വാർഷികത്തോടനുബന്ധിച്ച് മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ അംബേദ്കർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.എൽ. ഡേവിസ് ഉദ്ഘാടനം ചെയ്തു. എൻ.സി.പി. മണ്ഡലം പ്രസിഡന്റ് പി.സി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. മലയാറ്റൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് രാധാകൃഷ്ണൻ ചെങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാനമിത്ര സാംസ്‌കാരിക വേദി പ്രസിഡന്റ് ടി.എം. വർഗ്ഗീസ്, സെക്രട്ടറി പി.ഡി. ജോർജ്ജ്, എം.പി. സഹദേവൻ, പി.സി. തോമസ്, എ.എസ്. സുബ്രമണ്യൻ, ഡോ. സുരേഷ് മൂക്കന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.