valaprayogam
തിരുമാറാടി വാളിയപ്പാടം പാടശേഖരത്തിൽ ഡ്രോൺ വഴിയുള്ള വളപ്രയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച് ഡ്രോൺ ഡെമോൺസ്ട്രേഷൻ പദ്ധതിയുടെ ഭാഗമായി തിരുമാറാടി വാളിയപ്പാടം പാടശേഖരത്തിൽ ഡ്രോൺ വഴി വളപ്രയോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. കാർഷിക മേഖലയിലെ യന്ത്രവത്കരണത്തിന്റെ ഭാഗമായി നെല്ലിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മ മൂലകങ്ങളാണ് ഡ്രോൺ വഴി പാടത്ത് പ്രയോഗിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സി.ടി. ശശി, സിബി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമ എം, കൈമൾ, സാജു ജോൺ, സി.വി, ജോയ്, ആലീസ് ബിനു. അനിൽ ചെറിയാൻ, എക്സ്റ്റൻഷൻ സയന്റിസ്റ്റ് എഫ്. പുഷ്പ രാജ്, കൃഷി ആഫീസർ ടി.കെ. ജിജി തുടങ്ങിയവർ സംസാരിച്ചു.