bcg

കാക്കനാട്: മലിനജലം പൊതുതോട്ടിലേക്ക് ഒഴുക്കിയതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ കത്തിച്ചതിനും കാക്കനാട് കണ്ണങ്കേരിയിലുള്ള ബി.സി.ജി.മിസ്റ്റി മേഡോസ് ഫ്ലാറ്റിനെതിരെ നഗരസഭ ഹെൽത്ത്‌ വിഭാഗം നടപടിയെടുത്തു. ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫ്ലാറ്റിലെ മലിനജലം ടാങ്കുകളിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് നേരിട്ട് സമീപത്തെ ജലാശയത്തിലേക്ക് പമ്പ് ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് ഫാറ്റിൽ നടത്തിയ വിശദമായ പരിശോധനയിൽ ജൈവ അജൈവ മാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ കത്തിക്കുന്നതായും കണ്ടെത്തു. തുടർന്നാണ് ഫ്ലാറ്റിനെതിരെ നിയമ നടപടി സ്വീകരിച്ചത്. നഗരസഭ ക്ലീൻ സിറ്റി മാനേജർ വിൽ‌സൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷംല, സബീന, അബ്ദുൾ സത്താർ,ജെന്നി ജോസ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. മലിനജലം ഒഴുക്കാൻ ഉപയോഗിച്ച മോട്ടറും മറ്റു സാധനങ്ങളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.