
കൊച്ചി: വെണ്ണല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യൽ സയൻസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പുരാവസ്തുക്കളുടെ പ്രദർശനം നടത്തി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി വി.സി. മാർട്ടിന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളാണ് പ്രദർശിപ്പിച്ചത്.
500ലേറെ പഴയ നാണയങ്ങൾ, 300 വാച്ചുകൾ, അളവ് തൂക്കങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഏടാകൂടം, വിളക്കുകൾ, എഴുത്താണികൾ, കാമറകൾ, റേഡിയോകൾ, വിവിധ ചെപ്പുകൾ, പാത്രങ്ങൾ, ഭരണികൾ, ചിലമ്പുകൾ, ആഭരണപ്പെട്ടികൾ, പഴയ താഴും താക്കോലും, സംഗീതോപകരണങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കൾ പ്രദർശനത്തിന് അണിനിരന്നു.