
ചോറ്റാനിക്കര: കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 4950 കട്ടിമുട്ടം ശാഖയിലെ ഗുരുദേവപ്രതിഷ്ഠ വാർഷിക ആഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബാബു സി. കെ. അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും വിദ്യാഭ്യാസ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ട ജി.ബാബു ഇടയോടിലിനെ യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. സ്വാമിനി നിത്യ ചിന്മയി ഗുരുദേവ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അനൂപ് പ്രകാശൻ,സെക്രട്ടറി ദിനേശൻ വി, എൻ.കൃഷ്ണൻ കുട്ടി, ഗോപി കെ.കെ, മണി കണ്ടഞ്ചിറയിൽ തുടങ്ങിയവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി സുരേഷ് ശാന്തി, പ്രസാദ് ശാന്തി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമം, ദീപാരാധന, മഹാപ്രസാദം ഊട്ട്, ഘോഷയാത്ര എന്നിവയും ഉണ്ടായിരുന്നു.