sanadhan-malik

ആലുവ: ക്രിസ്മസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റേഞ്ചും ആർ.പി.എഫും സംയുക്തമായി ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 6 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിലായി.

ഒഡിഷ കന്തമാൾ ജില്ലയിൽ ബലിഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ സൗത്തിക്കിയ ഗ്രാമത്തിൽ സനാതൻ മല്ലിക്കാണ് (22) അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിൽ ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ l.050 കിലോ കഞ്ചാവുമായാണ് പ്രതി ആദ്യം പിടിയിലായത്. തുടർന്നുള്ള വിശദപരിശോധനയിൽ പ്ളാറ്റ് ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ച് കിലോ കഞ്ചാവ് കൂടി കണ്ടെത്തി.

എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷ്, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ പ്രൈസ് മാത്യൂ, അസി. സബ് ഇൻസ്പെക്ടർ സിജോ സേവ്യർ, ഹെഡ്കോൺസ്റ്റബിൾ ജി. വിപിൻ, കോൺസ്റ്റബിൾ വി.എസ്. ശരത്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എസ്. വിഷ്ണു, ടി.ജി. നിധിൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.