വൈപ്പിൻ: റേഷൻ കോ ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി റേഷൻകടകൾ ജനുവരി 6 മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും. സേവന വേതനവ്യവസ്ഥകൾ പരിഷ്‌കരിക്കാത്തതിലും ക്ഷേമനിധി ആനുകൂല്യം നിർത്തലാക്കിയതിലും കമ്മീഷൻ കുടിശിക നൽകാത്തതിലും പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈപ്പിൻ മേഖലാസമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. സമ്മേളനം എടവനക്കാട് അണിയൽ മർച്ചന്റ്‌സ് ഹാളിൽ സംസ്ഥാന സെക്രട്ടറി കെ.കെ. ഇസഹാക്ക് ഉദ്ഘാടനം ചെയ്തു. കോ ഓഡിനേഷൻ ചെയർമാൻ എം.ആർ. സണ്ണി അദ്ധ്യക്ഷനായി. സി.എം. സന്തോഷ്, എൻബി. ശശീന്ദ്രകുമാർ, അമൃതരാജ്, ബേബി എന്നിവർ പ്രസംഗിച്ചു.