photo
ക്രിസ്തുമസിനെ വരവേൽക്കാൻ ഞാറക്കൽ മറെല്ലോ പബ്ലിക് സ്‌കൂൾ നടത്തിയ വിളംബര ഘോഷയാത്ര

വൈപ്പിൻ: ക്രിസ്തുമസിനെ വരവേൽക്കാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വിളംബര ഘോഷയാത്രയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. ഞാറക്കൽ മറെല്ലോ പബ്ലിക് സ്‌കൂളിലെ 1200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ഘോഷയാത്രയിൽ സാന്തോക്ലോസ്, മാലാഖമാർ, ആട്ടിടയൻ, രാജാക്കന്മാർ എന്നിവരുടെ വേഷം ധരിച്ച് കുട്ടികൾ അണിനിരന്നു. പ്രിൻസിപ്പൽ ഫാ. ജോസഫ് അനുജ്, അഡ്മിനിസ്‌ട്രേറ്റർ ഫാ. വിപിൻ ഡിക്രൂസ്, കോ ഓർഡിനേറ്റർമാരായ രാജി ബിജു, ബിന്ദു ജോൺസൺ എന്നിവർ നേതൃത്വം നല്കി.