
തോപ്പുംപടി: സൗത്ത് മൂലംകുഴി ആര്യകാട് ശ്രീരാമ ക്ഷേത്രത്തിൽ 12 വർഷത്തിനു ശേഷം നടന്ന അഷ്ടബന്ധ നവീകരണ കലശത്തിന് ക്ഷേത്രം തന്ത്രി വടക്കുംപുറം ശശിധരൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി അഭിലാഷ്, ശാന്തി അശ്വിൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ബി. എസ്. എസ് പ്രസിഡന്റ് രമേഷ് ബാബു, സെക്രട്ടറി വിനോദ്, ട്രഷറർ രമേഷ് കെ. കെ, എസ്. എൻ. ഡി. പി യോഗം കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, വി. ഡി. മജീന്ദ്രൻ, ശ്രീമോൻ സി. എസ് തുടങ്ങിയവർ പങ്കെടുത്തു.