വൈപ്പിൻ: വൈപ്പിൻ ഫോക് ലോർ ഫെസ്റ്റിൽ കുട്ടികൾക്കായി പട്ടം നിർമ്മാണ, പറപ്പിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 28ന് നടക്കുന്ന ക്യാമ്പ് പട്ടംപറപ്പിക്കൽ വിദഗ്ദ്ധൻ രാജേഷ് നയിക്കും. ഒരു വിനോദമെന്നതിനുപരി കുട്ടികളുടെ സർഗാത്മകതയും ഏകാഗ്രതയും പരിപോഷിപ്പിക്കാൻ പട്ടംപറപ്പിക്കൽ സഹായിക്കുമെന്നും വിവിധരൂപത്തിലും വലിപ്പത്തിലുമുള്ള പട്ടങ്ങൾ നിർമ്മിക്കാനും പരിചയപ്പെടാനും ക്യാമ്പ് വഴിയൊരുക്കുമെന്നും സംഘാടകർ പറഞ്ഞു. കുഴുപ്പിള്ളിയിൽ ഉച്ചക്ക് 2ന് ആരംഭിക്കുന്ന ക്യാമ്പിൽ പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും. 150 രൂപയാണ് പ്രവേശന ഫീസ്. വിവരങ്ങൾക്ക്: 9895081866.